കിടങ്ങൂരില്‍ കഞ്ചാവുമായി മൂന്നംഗ സംഘം അറസ്റ്റില്‍. കിടങ്ങൂരില്‍ വട്ടുകുളങ്ങരക്ക് സമീപം വീട്ടുവാടകയ്കെടുത്ത് ലഹരി വിപണനത്തിനു ശ്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റുചെയ്തു. കഞ്ചാവും MDMAയും ഇവരുടെ പക്കല്‍ നിന്നും പിടി ച്ചെടുത്തു. കഞ്ചാവ് വില്പനയ്ക്കായാണ് ചെറുപൊതികളില്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. പാലക്കാട് സ്വദേശി അലി
ഇക്ബാല്‍, പെരുമ്പായിക്കാട് സ്വദേശി സതീഷ് കുമാര്‍, അമയന്നൂര്‍ സ്വദേശി സുദിന് സുരേഷ് എന്നിവരാണ് പിടിയിലായത്. പുതിയ അധ്യയന വര്‍ഷം പ്രവേശനോത്സവത്തോടെ ആരംഭിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ലഹരിയ്ക്കടിമപ്പെടുത്താന് ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങളും സജീവമാകുകയാണ്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസും എക്സൈസും പരിശോധന ശക്തമാക്കിയപ്പോള്‍ കഞ്ചാവും MDMA അടക്കമുള്ള രാസലഹരി വസ്തുക്കളും പിടിച്ചെടുത്തു. ഗ്രാമീണമേഖലകളില്‍ പോലും ലഹരമാഫിയയുടെ സ്വാധീനം വര്‍ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുകയാണ്. മൂന്നു പേരാണ് അറസ്റ്റിലായത്. ഇവരുടെ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ കഞ്ചാവു വില്പന നടക്കുന്നതായുള്ള സൂചനകളെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. ലഹരിമാഫിയ പിടിമുറുക്കുമ്പോള്‍ പോലീസും എക്സൈസും ശക്തമായ നടപടികള്‍ സ്വീകരിച്ച് ലഹരിവ്യാപനം തടയാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണയരുന്നത്.
0 Comments