Breaking...

9/recent/ticker-posts

Header Ads Widget

യുവതിയെയും രണ്ട് പെണ്‍മക്കളെയും കാണാനില്ലെന്ന് പരാതി



അതിരമ്പുഴ പഞ്ചായത്ത് മെമ്പറായ  യുവതിയെയും രണ്ട് പെണ്‍മക്കളെയും കാണാനില്ലെന്ന് പരാതി. ബന്ധുക്കളുമായുള്ള സ്വത്ത് തര്‍ക്കത്തില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷമാണ് വിധവയായ യുവതിയെ കാണാതയത് .  അതിരമ്പുഴ  പഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് മെമ്പര്‍ ഐസി സാജനെയും , മക്കളായ അമലയെയും അമയയേയുമാണ് കാണാതായതായിരിയ്ക്കുന്നത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐസിയുടെ ഭര്‍ത്താവ് സാജന്‍ രണ്ടുവര്‍ഷം മുന്‍പ്  മരണപ്പെട്ടിരുന്നു. 

കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും സ്വത്ത് വീതം വച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പരാതി കേട്ട ഏറ്റുമാനൂര്‍ പൊലീസ് എസ് എച്ച്ഒ, സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ബന്ധുക്കള്‍ പരിഗണിച്ച് സ്വത്ത് നല്‍കാമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് പൊലീസിനും ബന്ധുക്കള്‍ക്കും എതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം യുവതിയും കുട്ടികളും അപ്രത്യക്ഷമായത്.

Post a Comment

0 Comments