ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അഷ്ടപദിയിലും വന്ദേമാതരത്തിലും കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൂളിലെ മാളവിക ദീപു ഫസ്റ്റ് A ഗ്രേഡ് നേടി മികവു തെളിയിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മാളവിക ഏഴ് ഇനങ്ങളിലാണ് മത്സരിച്ചത്. മത്സരിച്ച എല്ലാ ഇനങ്ങളിലും A ഗ്രേഡ് നേടിയാണ് മാളവിക ജില്ലാ കലോത്സവത്തില്‍ തിളങ്ങിയത് .ശാസ്ത്രീയ സംഗീതം ,കന്നട പദ്യം ചൊല്ലല്‍ , തിരുവാതിര, നാടന്‍പാട്ട്, സംസ്‌കൃതം സംഘഗാനം എന്നിവയിലാണ് ഒന്നാം സ്ഥാനം നേടിയത്. ഏലൂര്‍ ബിജുവിന്റെ കീഴില്‍ അഷ്ടപദിയും സോപാന സംഗീതവും അഭ്യസിക്കുന്ന മാളവിക കലോത്സവ വേദിയില്‍ ഇടയ്ക്കയുടെ താളത്തിനൊപ്പം നടത്തിയ മികച്ച അവതരണമാണ് അഷ്ടപദിയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയാക്കിയത്. കിടങ്ങൂര്‍ NSS HSS അധ്യാപിക രമ്യയുടെയും ദീപു G നായരുടെയും മകളാണ് മാളവിക.
0 Comments