കുമാരനല്ലൂര്‍ ദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് വ്യാഴാഴ്ച വൈകുന്നേരം കൊടിയേറുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. താന്ത്രിക കുലപതി തന്ത്രിമുഖ്യന്‍ കടിയക്കോല്‍ ഇല്ലത്ത് ബ്രഹ്‌മശ്രീ കെ. എന്‍. കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന തൃക്കൊടിയേറ്റിന് മധുരഇല്ലം എം.എസ്. കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി മാച്ചിപ്പുറം ശിവന്‍ വിഷ്ണു പ്രസാദ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.
കണ്‍വീനര്‍ അരുണ്‍ കുമാര്‍ പി. കെ. കടന്നക്കുടി അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, മന്ത്രി വി. എന്‍.വാസവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍. എ. തുടങ്ങിയവര്‍ സംബന്ധിക്കും. പത്താം ഉത്സവദിവസമായ 14ന് ആറാട്ട് എഴുന്നള്ളിപ്പ് നടക്കും. 12.30 മുതല്‍ ആറാട്ട് ബലി. തുടര്‍ന്ന് നട്ടാശ്ശേരി ഇടത്തില്‍ മണപ്പുറത്തേക്ക് ആറാട്ട് എഴുന്നള്ളിപ്പ് നടക്കും. കെ.എ.മുരളി, കാഞ്ഞിരക്കാട്ടില്ലം, അരുണ്‍കുമാര്‍ പി. കെ., കടന്നക്കുടി, സി. എന്‍. നാരായണന്‍ നമ്പൂതിരി , അരുണ്‍ വാസുദേവന്‍, വി. എന്‍. നാരായണന്‍, എസ്. ആനന്ദക്കുട്ടന്‍, ശ്രീനിലയം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments