പാലാ സെന്റ് തോമസ് കോളേജില്‍ എന്‍എസ്എസ് യൂണിറ്റും ലയണ്‍സ് ക്ലബ് ഓഫ് മാഞ്ഞൂരും സംയുക്തമായി എയ്ഡ്സ് ബോധവത്കരണ ക്ലാസ്സ് നടത്തി. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന വിവിധപരിപാടികളുടെ ഭാഗമായാണ് എയ്ഡ്സ് ബോധവത്കരണ ക്ലാസ്സ് നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം മാഞ്ഞൂര്‍ ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റ് ജോമി മാത്യുവിന്റെ അധ്യക്ഷതയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിബി ജെയിംസ് നിര്‍വഹിച്ചു.
ലയണ്‍സ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു മുഖ്യ പ്രഭാഷണം നടത്തി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ റോബോഴ്‌സ് തോമസ്, എന്‍ എസ് എസ് വോളിണ്ടിയര്‍ മനോവാ ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പാലാ ഗവണ്മെന്റ് ഹോസ്പിറ്റല്‍ കണ്‍സള്‍റ്റന്റ് പള്‍മനോളജിസ്റ്റ് ഡോക്ടര്‍ ഷിനോ ബി കുര്യന്‍ എയ്ഡ്സ് ബോധവത്കരണ ക്ലാസ്സ് നയിച്ചു.
0 Comments