വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാര്‍ഷിക വിളകളുടെ വിലതകര്‍ച്ചയും മൂലം പൊറുതി മുട്ടി നില്‍ക്കുന്ന കേരളത്തിലെ ജനങ്ങളുടെ മേല്‍ വീണ്ടും വൈദ്യുത ചാര്‍ജ് വര്‍ദ്ധനവ് അടിച്ചേല്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഒരോ മാസവും വൈദ്യുതി ബില്ല് സ്വീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ജീവനക്കാരുടെ അന്യായ ശമ്പളം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെ ചിലവു കുറയ്ക്കാന്‍ ബദല്‍ സംവിധാനം കണ്ടെത്തി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന വൈദ്യുതി ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
0 Comments