Breaking...

9/recent/ticker-posts

Header Ads Widget

25 മത് കോട്ടയം ജില്ലാ സമ്മേളനം മെയ് 5 ന് പാലാ ടൗണ്‍ഹാളില്‍



ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ 25 മത് കോട്ടയം ജില്ലാ സമ്മേളനം മെയ് 5 ന്  പാലാ ടൗണ്‍ഹാളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  44 വര്‍ഷങ്ങളായി തയ്യല്‍ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ AKTA നടത്തിയ അവകാശ സമരങ്ങളുടെ നിരവധിയായി ആനുകൂല്യങ്ങള്‍ അംഗങ്ങളില്‍ എത്തിക്കുവാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 

സ്വാന്തനം, ചാരിറ്റബിള്‍ ട്രസ്റ്റ്, SHG, റെഡിമേഡ് വസ്ത്ര നിര്‍മ്മാണ പദ്ധതിയായ ടെയ്‌ലറിംഗ് പാര്‍ക്ക്, ടെയ്‌ലറിങ് ക്യാമ്പസ് എന്നിവ  സംഘടന നടപ്പിലാക്കുന്ന പദ്ധതികള്‍ ആണ്. പ്രകടനത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്.   മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ എസ് സോമന്‍, കോട്ടയം ജില്ലാ സെക്രട്ടറി വി ജി ഉഷ കുമാരി, ജില്ലാ പ്രസിഡന്റ് എസ് സുബ്രഹ്‌മണ്യന്‍, ജില്ലാ ട്രഷറര്‍ എംപി മുഹമ്മദ് കുട്ടി, ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് കളരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments