കിടങ്ങൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ഇടുക്കി ബൈസണ്‍ വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടു കൂടിയായിരുന്നു അപകടം. പാലാ ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍ വന്ന ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് സാജി സെബാസ്റ്റ്യനെ പുറത്തെടുത്തത്. സാജിയുടെ ഭാര്യക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമുള്ളതല്ല. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ കിടങ്ങൂര്‍ എല്‍എല്‍എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ പാലാ റോഡില്‍ അപകടങ്ങളുടെ എണ്ണം ദിവസേന വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
0 Comments