ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ അറസ്റ്റില്‍. പാലാ മുരിക്കുംപുഴ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ മുരുക്കുംപുഴ സ്വദേശിയായ ഡോക്ടര്‍ PN രാഘവനാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെ 10.00 മണിയോടെയാണ് സംഭവം ക്ലിനിക്കില്‍ വച്ച് പരിശോധന നടത്തുന്നതിനിടയിലാണ് 75 കാരനായ ഡോക്ടര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ക്ലിനിക്ക് നടത്തി വന്ന റിട്ടയേര്‍ഡ് ഡോക്ടറെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. പാലാ SHO പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷാജ്‌മോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനോജ്, മിഥുന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments