Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ഇബിയുടെ വൈദ്യുതി വിതരണ കേബിളുകള്‍ക്ക് തീപിടിച്ചു.



കുറവിലങ്ങാട്ട് കെഎസ്ഇബിയുടെ വൈദ്യുതി വിതരണ കേബിളുകള്‍ക്ക് തീപിടിച്ചു. കുറവിലങ്ങാട് ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപം വൈദ്യുതി പോസ്റ്റിലെ എബിസി കേബിള്‍ ആണ് കത്തിയത്. രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. കടുത്തുരുത്തിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി തീകെടുത്തി. വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വൈദ്യുതി പോസ്റ്റുകളിലൂടെ വലിച്ചിരിക്കുന്ന കേബിള്‍ TV  ലൈനുകളിലും തീ പിടിച്ച്  നാശനഷ്ടമുണ്ടായി.



Post a Comment

0 Comments