Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട്ട് മിന്നല്‍ പരിശോധനയില്‍ വന്‍തോതില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.



കുറവിലങ്ങാട്ട് ലഹരിവ്യാപനം തടയുന്നതിനായി നടത്തിയ  മിന്നല്‍ പരിശോധനയില്‍ വന്‍തോതില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.. കുറവിലങ്ങാട്  പഞ്ചായത്ത്  പോലീസ് എക്‌സൈസ് എന്നിവയുടെ നേതൃത്വത്തിലാണ് സംയുക്ത പരിശോധന നടത്തിയത്. കുറവിലങ്ങാട് പഞ്ചായത്ത് പരിധിയിലുള്ള വിവിധ കടകളില്‍ നിന്നായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

കുര്യം ജംഗ്ഷന്‍ ,കുറവിലങ്ങാട് മാര്‍ക്കറ്റ്, താലുക്ക് ആശുപത്രി ജംഗ്ഷന്‍ തുടണ്ടിയ സ്ഥലങ്ങളിലെ കടകളില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. കുര്യം ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന കടയിലും ഉടമയുടെ വീട്ടിലും വാഹനത്തിലുമായി നടത്തിയ പരിശോധനയില്‍ വന്‍ തോതിലുള്ള ലഹരി വസ്തുക്കള്‍ ആണ് പിടികൂടിയത്. കുറവിലങ്ങാട് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഇതര സംസ്ഥാനക്കാര്‍ നടത്തുന്ന പാന്‍ മസാല കടകളിലും സംയുക്ത സംഘം പരിശോധന നടത്തി പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.  രാഷ്ട്രീയ വ്യത്യസമില്ലാതെ പഞ്ചായത്ത് അംഗങ്ങള്‍ ഒറ്റക്കെട്ടായി പരിശോധനകളില്‍ പങ്കെടുത്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിഅറിയിച്ചു.

Post a Comment

0 Comments