Breaking...

Header Ads Widget

പോലീസ് വകുപ്പിന്റെ സ്റ്റാള്‍ കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുന്നു



എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പോലീസ് വകുപ്പിന്റെ സ്റ്റാള്‍ കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുന്നു. സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം വിവിധ തരം ആയുധങ്ങള്‍ പരിചയപ്പെടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. പിസ്റ്റളുകള്‍, റിവോള്‍വര്‍, ഗ്രനേഡുകള്‍, ബുള്ളറ്റുകള്‍ എന്നിവയെല്ലാം കാണാന്‍ അവസരമുണ്ട്. വയര്‍ലസ് ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 


ജയിലില്‍ കിടന്നുx പോലീസായും ഫോട്ടോ എടുക്കാനും ഇവിടെ തിരക്കാണ്. ജയില്‍ വകുപ്പിന്റെ സ്റ്റാളില്‍ ജയിലിലെ സെല്ലും പ്രതിക്ക് നല്‍കുന്ന സാമഗ്രികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . തൂക്കുകയറും ഇവിടെ കാണാം. സൈബര്‍ സുരക്ഷയെ ക്കുറിച്ചുള്ള അവബോധനവും പോലീസിന്റെ സ്റ്റാളില്‍ നിന്ന് ലഭിക്കും. പോലീസിന്റെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും അടുത്തറിയാന്‍ കഴിയുന്നത് ഏവരെയും ആകര്‍ഷിക്കുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകളും ലഭ്യമാണ്.  എന്റെ കേരളം പ്രദര്‍ശന മേളയില്‍ പോലീസിന്റെ സ്റ്റാള്‍ അറിവും ഒപ്പം കൗതുകവും പകര്‍ന്നു നല്‍കുകയാണ്.

Post a Comment

0 Comments