Breaking...

9/recent/ticker-posts

Header Ads Widget

ബി എസ് സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ബിരുദ ദാനച്ചടങ്ങ്



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളേജിലെ എട്ടാമത്തെ ബാച്ച് ബി എസ് സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ബിരുദ ദാനച്ചടങ്ങ് ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ നടന്നു.  തിരുവനന്തപുരം എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്ക് ചെയര്‍മാനും, മുന്‍ MG യൂണിവേഴ്‌സിറ്റിവൈസ് ചാന്‍സിലറുമായ ഡോ. സാബു തോമസ് സമ്മേളന  ഉദ്ഘാടനവും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ സിസ്റ്റര്‍ ജോസീന സ്വാഗതപ്രസംഗം നടത്തി. 

വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് അധ്യക്ഷയായിരുന്നു. കോളേജ്  ന്യൂസ് ലെറ്റര്‍ പ്രൊഫസര്‍ ഡോക്ടര്‍ ജോണ്‍ സ്റ്റീഫന്‍ മൂലക്കാട്ട് പ്രകാശനം ചെയ്തു. LLM പാസ്റ്ററല്‍ കെയര്‍ ഡയറക്ടര്‍ ഫാദര്‍ തോമസ് കരിമ്പും കാലായില്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോക്ടര്‍ സിസ്റ്റര്‍ സുനിത   ചീഫ് മെഡിക്കല്‍ ഓഫീസര്‍ സിസ്റ്റര്‍ ലത,  PTA പ്രസിഡന്റ്‌ഷോണി പി ജേക്കബ് എന്നിവര്‍ സംസാരിച്ചു. നഴ്‌സിംഗ് ബിരുദധാരികള്‍ക്ക് സിസ്റ്റര്‍ അനിറ്റ്  പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.  അക്കാദമിക് മികവിനുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്റ്റാര്‍ലി നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments