Breaking...

9/recent/ticker-posts

Header Ads Widget

മഞ്ഞള്‍കൃഷിക്കു കാളികാവില്‍ തുടക്കമായി.



കേരള കര്‍ഷകസംഘം കുറവിലങ്ങാട് പഞ്ചായത്തുകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  പ്രതിഭ മഞ്ഞള്‍കൃഷിക്കു കാളികാവില്‍ തുടക്കമായി. ഇതോടൊപ്പം ചേന, ചേമ്പ് എന്നിവയും കൃഷി ചെയ്യാന്‍ ആരംഭിച്ചു.  അത്യുല്‍പാദന ശേഷിയുള്ള പ്രതിഭ മഞ്ഞള്‍ വിത്തുനടീല്‍ ഉദ്ഘാടം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണന്‍  നിര്‍വ്വഹിച്ചു.  ജില്ലാവൈസ് പ്രസിഡന്റ് കെ. ജയകൃഷ്ണന്‍  മുഖ്യപ്രഭാഷണം നടത്തി. 

ഏരിയാജോയിന്റ് സെക്രട്ടറി സിബിജോസഫ് വല്യോളില്‍ അധ്യക്ഷനായി. ജില്ലാക്കമ്മിയംഗം വി ജി സുരേന്ദ്രന്‍, ഏരിയാ സെക്രട്ടറി റ്റി റ്റി ഔസേഫ്, പഞ്ചായത്തു സെക്രട്ടറി സി കെ സന്തോഷ്,ബ്ലോക്ക് പഞ്ചായത്തംഗം സിന്‍സിമാത്യു, പഞ്ചായത്തംഗം രമാരാജു, സി വി മാത്യു, ബാബു പീറ്റര്‍,വി ഡി തമ്പി, സതീഷ്പോള്‍, ഇ ഡി ബാബു, കെ എന്‍ കരുണാകരന്‍, അനില്‍തങ്കപ്പന്‍,വി റ്റി പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി കാളികാവില്‍ കര്‍ഷകസംഘം നേതൃത്വത്തില്‍ വിവിധ ഇനം പച്ചക്കറി കൃഷി നടത്തി വരികയാണ്.

Post a Comment

0 Comments