നാടകപ്രേമികളെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി വൈക്കം മാളവികയുടെ 'ജീവിതത്തിന് ഒരു ആമുഖം' നാടകം. കോട്ടയത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് അതിമനോഹരമായ നാടകീയ മുഹൂര്‍ത്തങ്ങളിലുടെ കാലത്തിനൊരു പുതിയ സന്ദേശം നല്‍കിയ മാളവികയുടെ നാടകം അരങ്ങേറിയത്.
നീതിപീഠങ്ങളുടെ സാങ്കേതികത്വത്തിന് മുന്നില്‍ നിലച്ചു പോകുന്ന മനുഷ്യത്വം ഇതിവൃത്തമാക്കിയ നാടകം കാലത്തിനൊരു പുതിയ സന്ദേശം നല്‍കുന്നതായിരുന്നു. പ്രദീപ് മാളവിക, കലവൂര്‍ ബിസി, രഞ്ജിത്ത് വൈക്കം, വേണു, സജി, ലതിക വേണു, പ്രിയ എന്നിവരാണ് നാടകത്തിലെ പ്രധാന വേഷങ്ങള്‍ അഭിനയിച്ചത്. മുഹാദ് വെമ്പായമാണ് നാടക രചന നിര്‍വഹിച്ചത്. രാധാകൃഷ്ണന്‍ കുന്നുംപുറത്തിന്റേതാണ് ഗാനങ്ങള്‍.
0 Comments