ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പലും, ഹെഡ്മാസ്റ്ററും ഉള്‍പ്പെടെ 5 അധ്യാപകര്‍ക്ക് BVM ഹോളിക്രോസ് ഓഡിറ്റോറിയത്തില്‍ യാത്രയയപ്പു നല്‍കി. സഹപ്രവര്‍ത്തകരും സുഹൃത്തുകളും, നാട്ടുകാരും, PTA യും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കിയത്. രണ്ടു പതിറ്റാണ്ട് കാലയളവില്‍ 2 വര്‍ഷം പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ച ഫാ സോമി മാത്യു കുറ്റിയാനിക്കല്‍, 12 വര്‍ഷക്കാലം സേവനമനുഷ്ടിച്ച ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, കായികാധ്യാപകന്‍ സെന്‍ അബ്രാഹം, മലയാള വിഭാഗത്തിലെ കെ.എം തോമസ്, അനില ജോണ്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
0 Comments