Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പഴയ പാലവും ചകിണിപ്പാലവും ഗതാഗതത്തിന് തുറന്നു കൊടുത്തു.



ചേര്‍പ്പുങ്കല്‍ പഴയ പാലവും ചകിണിപ്പാലവും ഗതാഗതത്തിന് തുറന്നു കൊടുത്തു. അപകടാവസ്ഥ പരിഹരിച്ച ചകിണിപ്പാലത്തിലൂടെ വണ്‍വെ പുനസ്ഥാപിക്കുകയും പഴയ പാലത്തിലൂടെയുള്ള നടപ്പാത തുറന്നു കൊടുക്കുകയുമാണ് ചെയ്തത്. രാവിലെ 10 ന് PWD ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മോന്‍സ് ജോസഫ് MLA യും മാണി കാപ്പന്‍ MLAയും ചേര്‍ന്നാണ് റോഡുകള്‍ ഗതാഗതത്തിന് തുറന്നു കൊടുത്തത്. പാലാ ചകിണിപ്പാലത്തിലൂടെ ഗതാഗതം പുനസ്ഥാപിച്ചതോടെ ഏറ്റുമാനൂര്‍ റോഡിലെ യാത്രാ ക്ലേശം പരിഹരിക്കാന്‍ കഴിയും.


 ചേര്‍പ്പുങ്കല്‍ പള്ളി ഭാഗത്തേക്ക് കാല്‍ നടയായി പോകുന്നവര്‍ക്ക് പഴയ പാലത്തിന്റെ കൈവരികള്‍ ബലപ്പെടുത്തി നവീകരിച്ചത് ഉപകാരപ്രദമാവുകയാണ്.   PWDമന്ത്രി മുഹമ്മദ് റിയാസിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതെന്ന് മോന്‍സ് ജോസഫ് MLAപറഞ്ഞു. ചേര്‍പ്പുങ്കലിലെ യാത്രാ ക്ലേശത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ ഇതൊടെ കഴിയുമെന്നുംഅദ്ദേഹംപറഞ്ഞു.
എംഎല്‍എമാരായ മോന്‍സ് ജോസഫ്, മാണി സി കാപ്പന്‍, ബ്ലോക്ക് മെമ്പര്‍ ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍,മുത്തോലി പഞ്ചായത്ത് മെമ്പര്‍   ആര്യ സബിന്‍,വി.കെ സുരേന്ദ്രന്‍,സാബു ഒഴുങ്ങാലില്‍,ജോസ് കൊല്ലറാത്ത്, ബാബു പേരൂകുന്നേല്‍,പി.ടി ജോസ് പാരിപ്പള്ളില്‍,,കുഞ്ഞുമോന്‍ ഒഴുകയില്‍,സതീഷ് ശ്രീനിലയം, സുനില്‍ ഇല്ലിമൂട്ടില്‍, സുനില്‍ പള്ളിപ്പറമ്പില്‍,മാത്യു നെടുവേലി, ജോയ് വടക്കേതൊട്ടിയില്‍, ആന്റണി ചെരുവില്‍ ഷിബിന്‍ പൈലി തുടങ്ങിയവര്‍പങ്കെടുത്തു.

Post a Comment

0 Comments