പാലാ മരിയസദനത്തില്‍ അന്താരാഷ്ട്ര സ്കീസോഫ്രീനിയ ദിനം ആചരിച്ചു. മാര്‍സ്ലീവാ മെഡിസിറ്റി സൈക്യാട്രി ഡിപ്പാര്‍ട്ട്മെന്റ് തലവനും, വേള്‍ഡ് ഫെഡറേഷന് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് സെക്രട്ടറി ജനറലും ആയ ഡോക്ടര്‍ റോയ് എബ്രഹാം കള്ളിവയലില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കീസോഫ്രീനിയ ഗുരുതരമായ ഒരു മാനസികാരോഗ്യ അവസ്ഥയാണെന്നും, ഇത് മനുഷ്യന്റെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും സാരമായി ബാധിക്കുന്ന ഒന്നാണെന്നും ഡോക്ടര്‍ റോയ് കള്ളിവയലില്‍ അഭിപ്രായപ്പെട്ടു.
മാര്‍സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ ഫാദര്‍ ജോസഫ് കണിയോടിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പാലാ പോലീസ് സ്റ്റേഷന് P. R. O നിസ ജോഷി ആശംസകള്‍ അര്‍പ്പിച്ചു. പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ അധ്യക്ഷനായിരുന്നു. മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് സ്വാഗതമാശംസിച്ചു. മരിയസദനം സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിലെ ട്രെയിനിങ് സ്റ്റുഡന്‍സിന്റെയും മരിയസദനം സ്റ്റാഫുകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. മരിയസദനം അന്തേവാസികളുടെ വിവിധ കലാപരിപാടികളും, നടന്നു.
0 Comments