തലയോലപ്പറമ്പില്‍ എടിഎമ്മില്‍ തീപിടുത്തം. പള്ളിക്കവലയിലെ എസ്.ബി.ഐ. എടിഎമ്മില്‍ തിങ്കളാഴ്ച രാവിലെ 9.30 യോടെയാണ് തീപിടുത്തം ഉണ്ടായത്. എടിഎമ്മിനുള്ളിലെ AC യില്‍ ഉണ്ടായ ഷോട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. എസ്ബിഐ ബാങ്കിനോട് ചേര്‍ന്ന് തന്നെയാണ് എടിഎം പ്രവര്‍ത്തിക്കുന്നത്. എടിഎം മെഷീന് തകരാറ് സംഭവിച്ചിട്ടില്ല. എ.സിയും, സീലിങ്ങും, ഗ്ലാസുമടക്കമുള്ളവയ്ക്ക് തീപിടിച്ചു. കടുത്തുരുത്തി, വൈക്കം തുടങ്ങിയ ഈടങ്ങളില്‍ നിന്നും അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. എടിഎമ്മില്‍ നിന്നും വലിയ രീതിയില്‍ പ്രദേശമാകെ പുക ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. വാഹന ഗതാഗതവും നേരിയ തോതില്‍ തടസ്സപ്പെട്ടു.
0 Comments