Breaking...

9/recent/ticker-posts

Header Ads Widget

മാനേജിംഗ് നീഡ്‌സ് ഓണ്‍ സ്‌പെഷ്യല്‍ ചില്‍ഡ്രന്‍ എന്ന വിഷയത്തില്‍ പരിശീലന പരിപാടി



മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ പാലാ രൂപത കെയര്‍ ഹോംസുമായി സഹകരിച്ച് സ്‌പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമായി മാനേജിംഗ് നീഡ്‌സ് ഓണ്‍ സ്‌പെഷ്യല്‍ ചില്‍ഡ്രന്‍ എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം ചെയ്തു. കെയര്‍ ഹോംസ് ഡയറക്ടര്‍ റവ.ഫാ.ജോര്‍ജ് നെല്ലിക്കുന്ന്‌ചെരിവുപുരയിടം, സിസ്റ്റര്‍ ജോയല്‍ മാത്യു എസ്.ആര്‍.എ, കെയര്‍ ഹോംസ് പ്രസിഡന്റ് സിസ്റ്റര്‍ റീബ വേത്താനത്ത് എഫ്.സി.സി എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ഫിസിക്കല്‍ മെഡിസിന്‍  ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം സീനിയര്‍ രജിസ്ട്രാര്‍ ഡോ.അനിറ്റ് കാതറീന്‍ ചാള്‍സ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.തോമസ് ഏബ്രഹാം, സീനിയര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.എയ്ഞ്ചല്‍ തോമസ്, ഒക്യുപേഷനല്‍ തെറാപ്പിസ്റ്റ് ജേക്കബ് ടോമി, റെമഡിയല്‍ തെറാപ്പിസ്റ്റ് ലയമോള്‍ മാത്യു എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.



Post a Comment

0 Comments