Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കലില്‍ വണ്‍വെ പുനരാരംഭിക്കുമ്പോള്‍ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കവും രൂക്ഷമാണ്.



ചേര്‍പ്പുങ്കലില്‍ ചകിണിപ്പാലത്തിലൂടെയുള്ള വണ്‍വെ പുനരാരംഭിക്കുമ്പോള്‍ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കവും രൂക്ഷമാണ്. MLAമാരുടെ നേതൃത്വത്തിലുള്ള തുറന്നു കൊടുക്കലിനു മുന്‍പേ LDF ജനകീയ സമിതിയും റോഡ് തുറന്നു നല്‍കി. സംസ്ഥാന സര്‍ക്കാര്‍ പണമനുവദിച്ചത് PWD മന്ത്രി മുഹമ്മദ് റിയാസിന് തങ്ങള്‍ നല്‍കിയ നിവേദനത്തിന്റെയും ചര്‍ച്ചകളുടെയും ഫലമെന്ന് മോന്‍സ് ജോസഫ MLA യും, മാണി കാപ്പന്‍ MLA യും പറയുന്നു. 

ചേര്‍പ്പുങ്കല്‍ പഴയപാലത്തിലൂടെ നടപ്പാതയും MLAമാര്‍ PWD ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍  തുറന്നു കൊടുത്തു. എന്നാല്‍ LDF പഞ്ചായത്ത് കമ്മറ്റിയും ഓട്ടോ തൊഴിലാളികളും ഉള്‍പ്പെടുന്ന ജനകീയ സമിതി PWD മന്ത്രി മുഹമ്മദ് റിയാസിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ചകിണിപ്പാലം സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതെന്നും MLA മാര്‍ അവകാശവാദമുന്നയിക്കുന്നതില്‍ കാര്യമില്ലെന്നുമാണ് ജനകീയ സമിതിയുടെ  നിലപാട്. രാവിലെ 10 ന് MLA മാര്‍ റോഡ് തുറന്നു കൊടുക്കാനെത്തുന്നതിനു മുന്‍പെ 8 മണിയോടെ LDF ജനകീയ സമിതി റോഡ് തുറന്നു കൊടുത്തിരുന്നു. വികസനത്തിലെ രാഷ്ട്രീയം കൗതുകത്തോടെ കാണുന്ന ജനങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെ വാക്‌പോരിനെക്കാള്‍ ഗതാഗതം പുനസ്ഥാപിച്ചതിലുള്ള ആശ്വാസമാണുള്ളത്. ഉദ്ഘാടനം നടത്തിയതാരെന്നതിനെക്കാള്‍ കൃത്യവും കാര്യക്ഷമവുമായ വികസനം ഉറപ്പാക്കാന്‍ സര്‍ക്കാരും ജനപ്രതിനിധികളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് പൊതുജനങ്ങള്‍ക്കുള്ളത്.

Post a Comment

0 Comments