അയര്‍ക്കുന്നം പള്ളിക്കത്തോട് റോഡില്‍ ഇളപ്പാനിയില്‍ കാറും ഓമ്‌നി വാനും കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒമിനി വാനിലെ യാത്രക്കാരിക്ക് പരിക്കേറ്റു. അയര്‍ക്കുന്നം ഭാഗത്തേക്ക് വരികയായിരുന്ന വാഗണാര്‍ കാറും, മറ്റക്കര ഭാഗത്തേക്ക് പോവുകയായിരുന്നു ഒമിനി വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ഓംനി വാനിലെ യാത്രക്കാരിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ ഒമിനി വാനിന്റെ മുന്‍വശം തകര്‍ന്നു. അയക്കുന്നം പോലീസ് അപകടസ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
0 Comments