Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ മിനിലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു



ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ മിനിലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു.  ഇടിയുടെ ആഘാതത്തില്‍ ഒരു വാഹനം റോഡില്‍ മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച വെളുപ്പിന് രണ്ടരയോടെയായിരുന്നു അപകടം. 

ബാംഗ്ലൂരില്‍ നിന്ന് കമ്പിളിയുമായി തിരുവനന്തപുരത്തിന് പോവുകയായിരുന്ന മിനി എയ്‌സും  തമിഴ്‌നാട്ടില്‍ നിന്ന് ഏത്തക്കുലയുമായി എറണാകുളത്തിന് പോവുകയായിരുന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. മിനി എയ്‌സ് വാഹനം പാളയം റോഡില്‍ നിന്നും ഹൈവേയിലേക്ക് കടക്കുന്നതിനിടയില്‍ പാലാ ഭാഗത്ത് നിന്നും വാഴക്കുലയുമായി പോകുകയായിരുന്ന മിനിലോറി  ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എയ്‌സ് മറിഞ്ഞതിനെ തുടര്‍ന്ന് ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍  ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.  കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍  സ്വീകരിച്ചു.

Post a Comment

0 Comments