ഗുരുതര കാന്‍സര്‍ രോഗം ബാധിച്ച 64 കാരിയായ സ്ത്രീ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ ഹൈപെക് ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിനിയായ സ്ത്രീയുടെ അണ്ഡാശയത്തില്‍ മുഴ വളരുകയും വയറിന്റെ ഭിത്തിയിലേക്കും കാന്‍സര്‍ പടരുകയും ചെയ്തിരുന്നു. ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെന്‍സണിന്റെയും, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.ജോഫിന്‍ കെ. ജോണിയുടെയും നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ മുഴ പൂര്‍ണ്ണമായും നീക്കം ചെയ്ത ശേഷം ആധുനിക ഹൈപ്പര്‍ തെറാമിക് ഇന്‍ട്രാപെരിറ്റോണിയല്‍ കീമോതെറാപ്പിയിലൂടെ രോഗം ഭേദമാക്കുകയായിരുന്നു.
പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ കീമോതെറാപ്പിക്ക് വിധേയമാകുന്നത് കുറയ്ക്കാന്‍ കഴിയുന്നതും ഹൈപെക് ചികിത്സയുടെ പ്രത്യേകതയാണ്. അണ്ഡാശയ കാന്‍സറിനു പുറമെ വന്‍കുടലിലെ കാന്‍സര്‍, ആമാശയ കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും ഹൈപെക് ചികിത്സ ഉപയോഗിച്ചു വരുന്നു. ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.സോന്‍സ് പോള്‍,അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ.രവിശങ്കര്‍ ടി.ആര്‍, അനസ്‌തേഷ്യോളജി വിഭാഗം മേധാവി ഡോ.ലിബി.ജെ.പാപ്പച്ചന്‍, ഡോ.ജെയിംസ് സിറിയക് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.
0 Comments