പാലാ ഭരണങ്ങാനം വിലങ്ങു പാറ പാലത്തിന് സമീപം മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങവേ കാണാതായ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം തെക്കേമല പന്തപ്ലാക്കല്‍ ആല്‍ബിന്‍ ജോസഫിന്റെ (21) മൃതദേഹമാണ് ഭരണങ്ങാനം അമ്പലക്കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. പാലാ, ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് അംഗങ്ങളും ഈരാറ്റുപേട്ട നന്മക്കൂട്ടം, ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് ആല്‍ബിന്റെ മൃതദേഹം കണ്ടെത്തിയത്. ആല്‍ബിന് ഒപ്പം കാണാതായ അടിമാലി കരിങ്കുളം കയ്പ്ലാക്കല്‍ അമല്‍ കെ. ജോമോന് (19) വേണ്ടിയുള്ള തിരച്ചില്‍ നിലവില്‍ പുരോഗമിക്കുകയാണ്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് നാലംഗ വിദ്യാര്‍ത്ഥി സംഘം ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാണാതായത്. ആല്‍ബിനും, അമലും അടിയൊഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് ആറ്റില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ തിരച്ചില്‍ ഏറെ ദുഷ്‌കരമായ സാഹചര്യത്തിലാണ് പുരോഗമിക്കുന്നത്. പാലാ മുതല്‍ പുന്നത്തറ വരെയുള്ള വിവിധ ചെക്ക് ഡാമുകള്‍ തുറന്നു 3 സംഘങ്ങളായി തിരിഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍നടത്തുന്നത്.
0 Comments