രാജ്യത്ത് 24 മണിക്കൂറിനിടെ 11 പേര്‍ കൊവിഡ് മൂലം മരണമടഞ്ഞു. ഇതില്‍ ഏഴ് മരണം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അഞ്ച് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി എന്നിവിടങ്ങളിലും ഓരോ മരണങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. സംസ്ഥാനത്ത് 1920 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിതരായുള്ളത്. കേരളത്തില്‍ 87 പേര്‍ രോഗമുക്തരായി.
0 Comments