പാലാ ജനറല്‍ ആശുപത്രിയുടെ നവീകരണത്തിനായി 3.5 കോടി രൂപാ അനുവദിച്ചതായി മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു.15 വര്‍ഷം പഴക്കമുള്ള പ്രവര്‍ത്തന രഹിതമായ 2 ലിഫ്റ്റുകള്‍ മാറുന്നതിനും 96 ലക്ഷം രൂപാ മുടക്കി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. 3 ലക്ഷം രൂപയാണ് ആശുപത്രിയുടെ പ്രതിമാസ വൈദ്യുത ബില്‍. ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനായി 2 കോടി രൂപാ കൂടി അനുവദിച്ചതായും എം.എല്‍.എ അറിയിച്ചു
.ബഡ്ജറ്റില്‍ എം.എല്‍.എയുടെ നിര്‍ദ്ദേശമനുസരിച്ച് നേരത്തെ ഒന്നര കോടി രൂപ അനുവദിച്ചിരുന്നു. ഈ ആവശ്യങ്ങളുന്നയിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. റ്റി.പി. അഭിലാഷ്, ആര്‍.എം. ഓ മാരായ ഡോ. എം. അരുണ്‍, ഡോ. രേഷ്മ സുരേഷ് എന്നിവര്‍ നിവേദനം നല്‍കിയിരുന്നു. അധികൃതരുമായി
നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് MLA അറിയിച്ചു. നവകേരള സദസിന്റെ ഭാഗമായി കേരളത്തിലെ 140 നിയോജകമണ്ഡലങ്ങള്‍ക്കും 7 കോടി രൂപ വീതം അനുവദിച്ചിരുന്നു. ഇത് അതതു നിയോജകമണ്ഡലത്തിലെ എം.എല്‍.എമാര്‍ക്ക് രണ്ട് പ്രോജക്ടുകള്‍ക്കായി ചെലവഴിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് 3.5 കോടി ജനറല്‍ ആശുപത്രിക്ക് അനുവദിച്ചതെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. നഗരസഭ 4.30 കോടി ഈ സാമ്പത്തിക വര്‍ഷം ജനറല്‍ ആശുപത്രിക്കായി ലഭ്യമാക്കിയിട്ടുണ്ടെന്ന് നഗരരസഭാ ചെയര്‍മാനും അറിയിച്ചു. ജോസ് കെ മാണി എം.പി. അനുവദിച്ച 2.45 കോടി രൂപ വിനിയോഗിച്ച് റേഡിയേഷന്‍ ബ്ലോക്കു നിര്‍മ്മാണവും പാലിയേറ്റീവ് വിഭാഗത്തിനായി അനുവദിച്ച വാഹനം വാങ്ങുകയും ചെയ്യുമെന്നും ആശുപത്രി സുപ്രണ്ട് ഡോ. ടി.പി.അഭിലാഷും മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. വ്യാഴാഴ്ച്ച ദിവസങ്ങളില്‍ ന്യൂറോ മെഡിസിന്‍ ഒ.പി വിഭാഗം ആരംഭിച്ചിട്ടുള്ളതായി സൂപ്രണ്ട് അറിയിച്ചു. കേള്‍വിക്കുറവ് പരിഹരിക്കുന്നതിനുള്ള ശാസ്ത്രക്രിയയും ആശുപത്രിയില്‍ ആരംഭിച്ചു കഴിഞ്ഞതായി സുപ്രണ്ട് പറഞ്ഞു. പുതുതായി ആരംഭിക്കുന്ന പദ്ധതികള്‍ എത്രയും വേഗം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂപടവന്‍, പി.എം.ജോസഫ്, ഷാര്‍ളി മാത്യു, കെ.എസ്.രമേശ് ബാബു, ബാബു മുകാല, ജയ്‌സണ്‍ മാന്തോട്ടം, പി.കെ.ഷാജകുമാര്‍, ഡോ.എം.അരുണ്‍, ആര്‍.എം.ഒ ഡോ.രേഷ്മ, വിവിധ വകുപ്പ് അധികൃതര്‍ എന്നിവരും പങ്കെടുത്തു.
0 Comments