അര്‍ച്ചന വിമന്‍സ് സെന്ററിന്റെയും അര്‍ച്ചന വിമന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെയും ആഭ്യമുഖ്യത്തില്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന 20 കുട്ടികള്‍ക്ക് വേണ്ടി ദിശ എഡ്യൂകെയര്‍ വിദ്യാഭ്യാസ ധനസഹായ പദ്ധതിക്ക് തുടക്കം കുറിച്ചു. കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സന്‍ കൊട്ടുകപള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. അര്‍ച്ചന വിമന്‍സ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആശ കിരണ്‍ അധ്യക്ഷത വഹിച്ചു. അര്‍ച്ചന വിമന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നല്കുന്ന പഠനോപകരണങ്ങളുടെ ഉദ്ഘടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത എന്‍. ബി നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബിത്ത് കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഫുഡ് കിറ്റ് വിതരണം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ ഷീജ സജി, രശ്മി വിനോദ്, ജാന്‍സി സണ്ണി, പൗളി ജോര്‍ജ്ജ്, അര്‍ച്ചന വിമന്‍സ് സെന്റര്‍ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, റീജിയണ്‍ ലീഡര്‍ റ്റീനു ഫ്രാന്‍സിസ്, യൂണിറ്റ് ഓഫീസര്‍മാരായ പാര്‍വതി ചന്ദ്രന്‍, സുമ ബാബു, ബിന്‍സി ബിജു, തുടങ്ങിയവര്‍ പ്രസംഗിച്ചു. റീജിയണിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് നൂറോളം കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ പങ്കെടുത്തു.
0 Comments