പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളിയുടെ ചതുര്‍ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തോമസ് നാമധാരി സംഗമം നടന്നു.പുന്നത്തുറ ഇടവകയിലെ തോമസ് നാമധാരികളുടെയും ഇടവകയിലെ മുന്‍ കൈക്കാരന്മാരുടെയും അയല്‍ ഇടവകകളിലെ കൈക്കാരന്മാരുടെയും പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും സംയുക്ത സംഗമമാണ് നടന്നത്.
സമ്മേളനത്തിന് മുനോടിയായി റവ ഫാദര്‍ തോമസ് വാക്കയില്‍ ക്ലാസ് നയിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഇടവക വികാരി ഫാദര്‍ ബിബിന്‍ കണ്ടോത്ത് അധ്യക്ഷനായിരുന്നു. അതിരൂപത വികാരി ജനറല്‍ ഫാദര്‍ തോമസ് ആനിമൂട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൂബിലി ജോയിന്റ് കണ്‍വീനര്‍ ബിനു സ്റ്റീഫന്‍ സ്വാഗതമാശംസിച്ചു. റവ് ഫാദര്‍ ടോം പുത്തന്‍പുരയ്ക്കല്‍ കൃതജ്ഞതാ പ്രകാശനം നടത്തി. തോമസ് നാമധാരികളെയും കൈക്കാരന്മാരെയും മെമെന്റോ നല്‍കി ആദരിച്ചു. പുന്നത്തുറ സെന്റ് തോമസ് പള്ളിയുടെ 400 വര്‍ഷത്തെ ചരിത്ര പാരമ്പര്യങ്ങള്‍ ഓര്‍മ്മിച്ചു കൊണ്ടാണ് തോമസ് നാമധാരികളും കൈക്കാരന്മാരും സംഗമത്തില്‍ ഒത്തു ചേര്‍ന്നത്.
0 Comments