Breaking...

9/recent/ticker-posts

Header Ads Widget

പാലാ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ ഗ്രാജ്വേഷന്‍ സെറിമണി നടന്നു



ആണ്ടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാലാ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ ഗ്രാജ്വേഷന്‍ സെറിമണി നടന്നു. 16-ാമത് ബാച്ച് BSc നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനമാണ് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസിസിപള്ളി പാരിഷ് ഹാളില്‍ നടന്നത്. ജോസ് K മാണി MP സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. R പ്രഗാഷ് അധ്യക്ഷനായിരുന്നു. 


കാരിത്താസ് കോളജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ഡോ. ട്വിങ്കിള്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തി. പാലാ ജനറല്‍ ഹോസ്പിറ്റല്‍ നേഴ്‌സിംഗ് സൂപ്രണ്ട് ഷെരീഫ വി.എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. CPAS എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. ജോജി അലക്‌സ്, ഡോ. അബ്ദുള്‍ വഹാബ് SME ജോയന്റ് ഡയറക്ടര്‍ ഡോ. TP ജയചന്ദ്രന്‍ പ്രൊഫ ബാബു മൈക്കിള്‍ പ്രിന്‍സിപ്പല്‍ ഡോ. ജോമി ജോണ്‍, പ്രൊഫ സിന്ധു മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments