Breaking...

9/recent/ticker-posts

Header Ads Widget

വായനാപക്ഷാചരണത്തിന്റെ ഭാഗമായി പ്രതിഭാസംഗമം സംഘടിപ്പിച്ചു.



കടപ്പൂര് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി പ്രതിഭാസംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് മുഖ്യാതിഥി ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ തെളിച്ചത്തോടെ സമൂഹത്തെ നോക്കികാണണമെന്നും മതമൗലിക തീവ്രവാദങ്ങളെ മാനവിക, ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് എതിര്‍ക്കണമെന്നും അവര്‍ പറഞ്ഞു. 
കടപ്പൂര് പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി.കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അറിവ് ആനന്ദം അവബോധം എന്ന വിഷയത്തെക്കുറിച്ച് ദേവമാതാ കോളജ് മലയാള വിഭാഗം അസി പ്രൊഫസര്‍  ഡോ. മിനി സെബാസ്റ്റ്യന്‍ പ്രഭാഷണം നടത്തി. സാംസ്‌കാരിക വൈവിധ്യത്തെയും ചിന്താധാരകളെയും ആദരവോടെ മനസ്സിലാക്കാനും സംരക്ഷിക്കാനും കഴിയുന്നതാവണം വിദ്യാഭ്യാസമെന്ന് ഡോ മിനി സെബാസ്റ്റ്യന്‍ പറഞ്ഞു. ചുറ്റുപാടുകളെ കൂടി പരിഗണിക്കുകയും  തിരിച്ചറിയുകയും ചെയ്യുന്ന ധാര്‍മ്മികത കൂടി ഉള്‍പ്പെടുമ്പോഴാണ് വിദ്യാഭ്യാസം മാനവികമായി മാറുന്നതെന്നും അവര്‍ പറഞ്ഞു.യോഗത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി പി.ഡി ജോര്‍ജ്, വൈസ് പ്രസിഡന്റ് ശശി കടപ്പൂര്, കണക്കാരി പഞ്ചായത്ത് മെമ്പര്‍ ശ്രീജ ഷിബു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സിഎസ് ബൈജു എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments