കുറവിലങ്ങാട് ഭാരത് മാതാ കോളജിന്റെ കനകജൂബലി ആഘോഷങ്ങള്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാടിന്റെ വിദ്യാഭ്യാസ വികസന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഭാരത് മാത കോളേജിന്റെ കനക ജൂബിലി ആഘോഷ സമ്മേളനം മുത്തിയമ്മ ഹാളില്‍ നടന്നു.
പാരലല്‍ കോളേജായി പ്രവര്‍ത്തനം ആരംഭിച്ച് നഴ്‌സിംങ്ങ്, പാരാ മെഡിക്കല്‍സ് മേഖലയില്‍ സജീവമായ ഭാരത് മാതാ കോളേജിന്റെ കനക ജൂബിലിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ സ്ഥാപക ഡയറക്ടര്‍ ജെ. പുതിയിടം അദ്ധ്യക്ഷനായിരുന്നു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ആര്‍ച്ച് പ്രീസ്റ്റ് ഫാ.തോമസ് മേനാച്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ് എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും നൂറു ശതമാനം വിജയം നേടിയ കുറവിലങ്ങാട് ബോയ്‌സ്, ഗേള്‍സ് ഹൈസ്‌ക്കൂളുകളിലെ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഡിക്ഷ്ണറികള്‍ വിതരണം ചെയ്തു.
0 Comments