തീ പിടുത്തത്തില്‍ ആകെയുണ്ടായിരുന്ന വരുമാന മാര്‍ഗം നിലച്ചതിന്റെ് ആഘാതത്തിലാണ് ഈരാറ്റുപേട്ടയിലെ കടല കച്ചവടക്കാരനായ റഹിം. കടല കച്ചവടം നടത്തിയിരുന്ന ഉന്തുവണ്ടി ,തിങ്കളാഴ്ച വൈകിട്ട് കത്തിനശിച്ചത് റഹിമിന് കനത്ത ദുരിതമായി. ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനിലാണ് തിങ്കളാഴ്ച വൈകീട്ട് കടുവാമുഴി സ്വദേശി റഹീമിന്റെ ഉന്തുവണ്ടി കത്തി നശിച്ചത്.
ഓടിയെത്തിയ സമീപത്തെ വ്യാപാരികള്‍ വെള്ളം ഒഴിച്ച് തീ കെടുത്തി. സ്‌കൂള്‍ വിട്ട സമയമായതിനാല്‍ വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. ഗ്യാസ് സ്റ്റൗവില്‍ നിന്നുള്ള ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. തീ അണയ്ക്കാന്‍ശ്രമിക്കവേ റഹീമിന്റെ കൈയ്ക്കും പൊള്ളലേറ്റു. വര്‍ഷങ്ങളായി കടല കച്ചവടം നടത്തുന്ന റഹീമിന്റെ വരുമാന മാര്‍ഗം നിലച്ചതോടെ ജീവിതം പ്രതിസന്ധിയിലായി.
0 Comments