അതിരമ്പുഴ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ മാടപ്പള്ളി തോട്ടില്‍ മണ്ണും ചെളിയും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു. മഴക്കാലത്ത് പ്രദേശത്ത് വെള്ളക്കെട്ട് ദുരിതമാവുകയാണ്. വെള്ളക്കെട്ടും പോള ശല്യവും ക്ഷുദ്രജീവി ശല്യം മൂലം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.
മുഖ്യമന്ത്രിക്കും പഞ്ചായത്ത് പ്രസിഡണ്ടിനും ഗ്രാമ സഭയിലുമെല്ലാം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസിയായ ബേബി മാണി പറഞ്ഞു. ചില ഭാഗങ്ങളില്‍ റോഡ് വെള്ളത്തിനടിയിലായി. പ്രദേശത്തെ താമസക്കാരായ നിരവധി ആളുകളുടെ വീട്ടുമുറ്റം വരെ വെള്ളം എത്തിനില്‍ക്കുകയാണ്. പായലും പോളയും നിറഞ്ഞ പ്രദേശത്ത് കണ്ണട്ടയും, പാമ്പും അടക്കമുള്ള ക്ഷുദ്രജീവികളും ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രദേശത്ത് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കാത്തതും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
0 Comments