Breaking...

9/recent/ticker-posts

Header Ads Widget

പുതിയ സമയക്രമീകരണം തിങ്കളാഴ്ച നിലവില്‍ വരും



സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പുതിയ സമയക്രമീകരണം തിങ്കളാഴ്ച നിലവില്‍ വരും. 8 മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് പഠന സമയം അര മണിക്കൂര്‍ വര്‍ധിക്കും.  വെള്ളിയാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്കുശേഷം 15 മിനിറ്റുമാണ് സമയം വര്‍ധിപ്പിക്കുന്നത്. 8 മുതല്‍ 10 വരെ ക്ലാസുകളില്‍ അധ്യനവര്‍ഷത്തില്‍ അധ്യയന സമയം 1100 മണിക്കൂര്‍ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് സമയം വര്‍ധിപ്പിക്കുന്നത് തിങ്കളാഴ്ച മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാവും . പുതിയ ക്രമീകരണത്തില്‍ ചില സംഘടനകള്‍ എതിര്‍പ്പു രേഖപ്പെടുത്തിയിട്ടും സര്‍ക്കാര്‍ പുതിയ ക്രമീകരണവുമായി മുന്നോട്ടു പോകുകയാണ്.



Post a Comment

0 Comments