ലയണ്‍സ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ മേലുകാവ് പഞ്ചായത്തിലെ മുഴുവന്‍ ആശാ വര്‍ക്കര്‍മാര്‍ക്കും മഴക്കാല ആവശ്യങ്ങള്‍ക്കായുള്ള കിറ്റുകള്‍ വിതരണം ചെയ്തു. ഇടമറുക് സിഎച്ച്‌സി യില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ജറ്റോ ജോസ് നിര്‍വ്വഹിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.മുഹമ്മദ് ജിജി അദ്ധ്യക്ഷനായിരുന്നു . ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. അരുവിത്തുറ ലയണ്‍സ് ക്ലബ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രൊഫ. റോയി തോമസ് കടപ്ലാക്കല്‍ വിഷയാവതരണം നടത്തി. ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments