Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികളെയും, വിദ്യാലയങ്ങളെയും ആദരിച്ചു



ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, നൂറുശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിച്ചു. വെട്ടിമുകള്‍ സെന്റ് പോള്‍സ് ഹൈസ്‌കൂളില്‍ നടന്ന അനുമോദന  യോഗം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. 

തെള്ളകം ഹോളി ക്രോസ് എച്ച്.എസ്.എസ് , മംഗളം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്.  മന്ത്രി വി എന്‍ വാസവന്‍  വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. ഏറ്റുമാനൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ്. ബീന അധ്യക്ഷത വഹിച്ചു.  പ്രഥമാധ്യാപിക സിസ്റ്റര്‍ മേഴ്സി തോമസ്, നഗരസഭ കൗണ്‍സിലര്‍മാരായ ഇ.എസ്. ബിജു, തങ്കച്ചന്‍ കോണിക്കല്‍, ബിബീഷ് ജോര്‍ജ്ജ്, പി.ടി.എ പ്രസിഡന്റ് മാത്യു ജോസഫ്, വിദ്യാര്‍ത്ഥിനി പാര്‍വ്വതി പ്രദീപ്, അധ്യാപകരായ ലിന്‍സി വിന്‍സെന്റ് , ലതിക മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments