രക്ത ദായക ദിനത്തില്‍ കോട്ടയത്ത് മെഗാ രക്തദാന റാലി നടത്തി. എസ്.എച്ച് മെഡിക്കല്‍ സെന്ററും, തിരുഹൃദയ കോളേജ് ഓഫ് നേഴ്‌സിങ്ങും, ലയണ്‍സ് 318B യും, ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം സെന്‍ട്രലും ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത് . എസ്.എച്ച് മെഡിക്കല്‍ സെന്ററില്‍ നിന്നും ആരംഭിച്ച റാലി മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ജീന ഫ്‌ലാഗ് ഓഫ് ചെയ്തു.
രക്തദാനത്തിന്റെ മഹത്വം വിളിച്ചോതുന്ന ഫ്‌ലാഷ് മോബ് തിരുഹൃദയ നേഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നാഗമ്പടത്ത് അവതരിപ്പിച്ചു. സമാപന സമ്മേളനത്തില്‍ ഡോക്ടര്‍ ജിഷ T U, ലയണ്‍സ് 318 ബി മുന്‍ ഗവര്‍ണര്‍ പ്രിന്‍സ് സ്‌കറിയ, ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, ഷിബു തെക്കേമറ്റം, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സില്‍വി എന്നിവര്‍ സംസാരിച്ചു.
0 Comments