Breaking...

9/recent/ticker-posts

Header Ads Widget

വഴിയാത്രക്കാരന്‍ കാറിടിച്ച് മരണമടഞ്ഞു



പൂവരണിയില്‍ റോഡു മുറിച്ചു കടക്കുന്നതിനിടെ വഴിയാത്രക്കാരന്‍ കാറിടിച്ച് മരണമടഞ്ഞു. പാലാ വെള്ളിയേപ്പള്ളി കൊട്ടാരത്തില്‍ ജോര്‍ജ് വര്‍ക്കി (56) ആണ് മരിച്ചത്.  12-ാം മൈലിലുള്ള ധാന്യങ്ങള്‍ പൊടിച്ചു നല്‍കുന്ന മില്ലിലെ ജീവനക്കാരനാണ് ജോര്‍ജ് വര്‍ക്കി. 


രാവിലെ 8:45 ഓടെ ആയിരുന്നു അപകടം.  മില്ലിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പൊന്‍കുന്നം ഭാഗത്തുനിന്നും വന്ന കാര്‍  ഇടിച്ചു തെറിപ്പിയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലാ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments