ചങ്ങാതിക്ക് ഒരു മരം ജനകീയ വൃക്ഷവത്കരണ പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണം പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ നടന്നു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ചങ്ങാതിക്ക് ഒരു മരം പദ്ധതി ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന വൃക്ഷത്തൈകള്‍ തങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതിക്ക് നല്‍കിക്കൊണ്ട് പദ്ധതിയില്‍ പങ്കുചേര്‍ന്നു. കുട്ടികളും അധ്യാപകരും കൊണ്ടുവന്ന വൃക്ഷത്തൈകള്‍ സ്‌കൂള്‍ വളപ്പില്‍ നട്ടുപിടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.റെജിമോന്‍ തെങ്ങുംപള്ളി, പിടിഎ പ്രസിഡന്റ് വി.എം തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments