ഇലഞ്ഞി വിസാറ്റ് എന്‍ജിനീയറിങ് കോളേജിലെ മുഴുവന്‍ ആദ്യവര്‍ഷ ബി ടെക് വിദ്യാര്‍ത്ഥികള്‍ക്കും യൂണിസിസ് ഗ്രൂപ് ഓഫ് കമ്പനീസ് മുന്‍കൂറായി ജോബ് ഓഫര്‍ ലെറ്റര്‍ നല്‍കി. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം് ഈ ഓഫര്‍ ലഭിക്കും. എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.അനൂപ് കെ ജെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കടുത്തുരുത്തി M L Aഅഡ്വ. മോന്‍സ് ജോസഫ് ഓഫര്‍ ലെറ്ററുകള്‍ വിതരണം ചെയ്തു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ രാജു കുര്യന്‍, പ്രിന്‍സിപ്പല്‍ ഡോ.രാജു മാവുങ്കല്‍, ഡയറക്ടര്‍ ഡോ.ദിലീപ് കെ, പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍ സാം റ്റി മാത്യു, P R O ഷാജി ആറ്റുപുറം എന്നിവര്‍ സംസാരിച്ചു.
0 Comments