Breaking...

9/recent/ticker-posts

Header Ads Widget

ഫിഷ് ഫാം ഉടമയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി



വൈക്കത്ത് കാണാതായ ഫിഷ് ഫാം  ഉടമയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മനത്തുകര മുല്ലശ്ശേരിയില്‍ വിപിന്‍ നായര്‍ (52 ) ആണ് മരിച്ചത്. കാലുകളിലും കഴുത്തിലും കയറില്‍ ഇഷ്ടിക കെട്ടിയ നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതലാണ് വിപിന്‍ നായരെ കാണാതായത്. തോട്ടകത്ത് വിപിന്റെ ഉടമസ്ഥതയിലുള്ള ഫിഷ് വേള്‍ഡ് അക്വാ ടൂറിസം ഫാമിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വിപിന്റെ മരണത്തില്‍  ദുരുഹത ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതുന്നത്.  ഫാമിന് സമീപം ഇദ്ദേഹം ഉപയോഗിച്ചിരുന്ന മുറി അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. ഇവിടെ മല്‍പിടുത്തം നടന്നതായി സംശയിക്കുന്നുണ്ട്. എന്നാല്‍ വിപിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ്  പറഞ്ഞു.



Post a Comment

0 Comments