Breaking...

9/recent/ticker-posts

Header Ads Widget

KSSPU ഏറ്റുമാനൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍  ഏറ്റുമാനൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍  ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം എം എസ് ചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.. ദീര്‍ഘകാലമായി ആവശ്യപ്പെട്ടിട്ടും മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കപ്പെട്ടില്ലെന്നും, 2024 ല്‍ പ്രാബല്യത്തില്‍ വരേണ്ട പെന്‍ഷന്‍ പരിഷ്‌കരണത്തിനുള്ള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്നും ക്ഷാമാശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്തു.   യൂണിറ്റ് പ്രസിഡന്റ് സാലി പി ജോണ്‍  അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ മോഹനചന്ദ്ര പ്രതാപ്  അംഗത്വ വിതരണം നിര്‍വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. എന്‍. സോമദാസന്‍, ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് കെ. കെ. സോമന്‍,  സെക്രട്ടറി പി. പി.ഗോപി,  വൈസ് പ്രസിഡന്റ് ടി എം പൊന്നച്ചന്‍  ബാബുരാജ് എം  എം ബി ജയപ്രകാശ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments