എം.വി.ഐ.പി കനാലില്‍ ശുചിമുറി മാലിന്യം തള്ളുന്നതായി പരാതി. കോതനല്ലൂരിനും നമ്പ്യാകുളത്തിനും ഇടയിലാണ് എം.വി.ഐ.പി കനാലില്‍ സാമൂഹ്യവിരുദ്ധര്‍ സ്ഥിരമായി കക്കൂസ് മാലിന്യം ടാങ്കര്‍ ലോറികളില്‍ എത്തിച്ച് തള്ളുന്നത്. മാലിന്യം തള്ളുന്നത് പ്രദേശത്തെ കുടിവെള്ള സ്രോതസ്സിനെ ദോഷകരമായി ബാധിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് .രാത്രിയുടെ മറവില്‍ ടാങ്കര്‍ ലോറികളില്‍ കൊണ്ടുവരുന്ന മാലിന്യം നേരിട്ട് കനാലിലേക്ക് ഒഴുക്കിവിടുകയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു ഇടയാക്കുകയാണ്.
മാലിന്യം തള്ളുന്നവരെ കണ്ടെത്താനും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
0 Comments