Breaking...

9/recent/ticker-posts

Header Ads Widget

സാനിട്ടേഷന്‍ ബ്ലോക്കിന്റെ സമര്‍പ്പണം



അകലക്കുന്നം പഞ്ചായത്തിലെ പാദുവ സെന്റ് ആന്റണീസ്   LPസ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച സാനിട്ടേഷന്‍ ബ്ലോക്കിന്റെ സമര്‍പ്പണം നടന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് സാനിട്ടേഷന്‍ ബ്ലോക്ക്  നിര്‍മ്മിച്ചത്. പുതിയ സാനിട്ടേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടന കര്‍മ്മം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. തോമസ് ഓലായത്തില്‍ അധ്യക്ഷനായിരുന്നു ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാത്തുകുട്ടി കൈമരപ്ലാക്കല്‍, ഹെഡ്മിസ്ട്രസ് സി. പൗളിന്‍, മാത്യു ജോസഫ് കരിപ്പാമറ്റം, തങ്കച്ചന്‍ കടുപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments