ചോഴിയക്കാട് നന്മ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മൂന്നാം വാര്‍ഷിക സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും ലഹരി വിരുദ്ധ കവചം 2025 കോട്ടയം നര്‍ക്കൊട്ടിക് സെല്‍ ഡിവൈഎസ്പി എ ജെ തോമസ് ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി, +2 പരീക്ഷകളില്‍ വിജയച്ച കുട്ടികളെ അനുമോദിച്ചു. 70 വയസിന് മുകളില്‍ പ്രായമായ അംഗങ്ങളെ ആദരിച്ചു.
റെസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പികെ ആനന്ദക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ലീഗല്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ എം എസ് ഗോപകുമാര്‍ ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ചു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സിബി ജോണ്‍, ചിങ്ങവനം സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു വി വി, വാര്‍ഡ് മെമ്പര്‍ ജയന്‍ കല്ലുങ്കല്‍ പ്രസംഗിച്ചു.പികെ ആനന്ദക്കുട്ടന്‍ പ്രസിഡന്റ്, രാകേഷ്‌കുമാര്‍ സെക്രട്ടറി , അനീഷ് എം വി വൈസ് പ്രസിഡന്റ് , സരിത രാജന്‍ ജോയിന്റ് സെക്രട്ടറി, കെ ആര്‍ ഹരികുമാര്‍ ട്രെഷറര്‍ എന്നിവരടങ്ങിയ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.
0 Comments