സാംസ്കാരിക അവബോധവും ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള അറിവും പകര്‍ന്നു നല്കുന്ന സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണ പരമ്പരയുമായി കിടങ്ങൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 4 ദിനങ്ങള്‍ പിന്നിട്ടു. അര്‍ത്ഥ സമ്പുഷ്ടമായ പ്രഭാഷണങ്ങള്‍ക്കൊപ്പം ഭാഗവത കഥാസന്ദര്‍ഭങ്ങളുടെ ദൃശ്വാവിഷ്കാരവും യജ്ഞശാലയിലെത്തുന്ന ഭക്തര്‍ക്ക് വേറിട്ട അനുഭവമായി മാറുകയാണ് . സപ്താഹയജ്ഞത്തിന്റെ മൂന്നാം ദിവസം നരസിംഹാവതാര പാരായണവും ദൃശ്യാവിഷ്കാരവും നടന്നു. പ്രഹ്ലാദന്റെ പ്രാര്‍ത്ഥന കേട്ട മഹാവിഷ്ണു നരസിംഹ രൂപത്തിലെത്തി ധര്‍മ്മ സംസ്ഥാപനം നിര്‍വഹിക്കുന്നത് അനുഭവ വേദ്യമാക്കിക്കൊണ്ട് കൊല്ലം കലാവേദ കഥകളി സംഘമാണ് ദൃശ്യാവിഷ്കാരം നടത്തിയത്. സപ്താഹ യജ്ഞത്തിന്റെ നാലാം ദിവസമായ തിങ്കളാഴ്ച ശ്രീരാമാവതാരവും ശ്രീകൃഷ്ണാവതാരവും കംസവധവുമടക്കമുള്ള ഭാഗങ്ങളാണ് പാരായണം ചെയ്തത്. സപ്താഹയജ്ഞം ജൂണ്‍ 5ന്സമാപിക്കും.
0 Comments