ഇടുക്കിയിലെ വെണ്ണിയാനി മലനിരകളില്‍ ഉരുള്‍ പൊട്ടലിന്റെ ചിത്രമെടുക്കുന്നതിനിടയില്‍ മരണത്തിനു കീഴടങ്ങിയ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ 24-ാം ചരമ വാര്‍ഷികാചരണം നടന്നു. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ കാണക്കാരി യൂണിറ്റിന്റെയും കാണക്കാരി പൗരാവലിയുടെയും നേതൃത്വത്തില്‍ മലയാള മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.
സമ്മേളനം കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴേപുരക്കല്‍ ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ മണ്ഡലം ചെയര്‍മാന്‍ മനോജ് ഇടപ്പാട്ടില്‍ അധ്യക്ഷനായിരുന്നു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ രക്ഷാധികാരി പി.യു മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. കാണക്കാരി അരവിന്ദാഷന്‍ , ത്രേസ്യമ്മ സബാസ്റ്റ്യന്‍ , ആര്‍. അരവിന്ദാക്ഷന്‍ നായര്‍ , ഗോപിനാഥന്‍ , സെബാസ്റ്റ്യന്‍ ജോയി , ഒ.എം. വിശ്വംഭരന്‍ , അനീഷ് മണി മലേപ്പറമ്പില്‍, സോണി ജോസഫ്, മിനിമോള്‍ സതീശന്‍, വിക്ടര്‍ ജോര്‍ജിന്റെ കുടുംബാഗം നിഥിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments