Breaking...

9/recent/ticker-posts

Header Ads Widget

35 കോടിയുടെ പുതിയ ഭരണാനുമതി



പാലാ  സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപിക്കുന്നതിന് 35  കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ജോസ് കെ മാണി എംപി അറിയിച്ചു. ഇതുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലുമായി നിരവധി തവണ ചര്‍ച്ച  നടത്തുകയും മന്ത്രി തന്നെ നേരിട്ട് മുടങ്ങി കിടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കണ്ടതിന്റെയും അടിസ്ഥാനത്തിലാണ് പുതുക്കിയ ഭരണാനുമതി . അക്കാഡമിക് ബ്ലോക്കിന്റെ പൂര്‍ത്തീകരണത്തിനും പൂര്‍ണ്ണമായ  പ്രവര്‍ത്തനത്തിനും 2021 ലെ ഡി എസ് ആര്‍  അടിസ്ഥാനമാക്കിയാണ്    3513.47 ലക്ഷം രൂപയുടെപുതുക്കിയ ഭരണാനുമതി നല്‍കിയത്. 


നിലവിലെ കരാറുകാരനെ പിരിച്ചുവിട്ട് പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കണമെന്നും പുതുക്കിയ ഭരണാനുമതി പ്രകാരം കേന്ദ്ര  ഗവണ്‍മെന്റിന്റെ ബാക്കിയുള്ള  വിഹിതം ലഭ്യമാക്കുന്നതിന് ടൂറിസം ഡയറക്ടര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും  സര്‍ക്കാര്‍ ഉത്തരവില്‍ ഉണ്ട്. കേന്ദ്ര  ഗവണ്‍മെന്റിന്റെ ബാക്കിയുള്ള  വിഹിതം ലഭ്യമാക്കുന്നതിന്? സര്‍ക്കാരില്‍ ഇടപെടുമെന്നും എത്രയും പെട്ടെന്ന് സാങ്കേതികാനുമതി ലഭ്യമാക്കുവാന്‍ നിര്‍വഹണ ഏജന്‍സി ആയ കെ ഐ ഐ ഡി സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും  ജോസ് കെ മാണി എംപി അറിയിച്ചു. മുത്തോലി പുലിയന്നൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിനായുള്ള 80 ശതമാനം പണികളും പൂര്‍ത്തിയായെങ്കിലും തുടര്‍ന്നുള്ള പണികള്‍ തടസ്സമാവുകയായിരുന്നു.പുതുക്കിയ ഭരണാനുമതി ലഭ്യമാക്കെപ്പതോടെ മുടങ്ങിയ നിര്‍മ്മാണങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്നുംഅദ്ദേഹംപറഞ്ഞു.

Post a Comment

0 Comments