കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്‌സിംഗിന്റെ ആഭിമുഖ്യത്തില്‍ AI സാങ്കേതിക വിദ്യയെക്കുറിച്ച ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളെക്കുറിച്ച് വിശദീകരിക്കാനും, ഗവേഷണ-അക്കാദമിക് രംഗങ്ങളില്‍ AI ഉപയോഗിച്ച് എങ്ങനെ മുന്നേറ്റങ്ങള്‍ സാധ്യമാക്കാം എന്നും ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഡിസ്‌കവര്‍ Al; എംപവര്‍ ടുമോറോ ശില്പശാല സംഘടിപ്പിച്ചത്.
ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍, പി.ജി. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു., ഓര്‍ത്തോ പീഡിക് സര്‍ജന്‍ ജി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ Dr Sr Joseena, അധ്യക്ഷയായിരുന്നു MOSC medical College Kozhenchery കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷാരോണ്‍ ബേസില്‍, ജയിന്‍ ജേക്കബ്, പൂനം മേരി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോളേജിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും ചൈല്‍ഡ് ഹെല്‍ത്ത് നഴ്സിംഗ് വിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
0 Comments